Thursday, March 25, 2010

ലക്‌ഷ്യം

സന്ദേഹങ്ങളുടെ അടികാണാ കയങ്ങളില്‍
കാലുറയ്ക്കാതെ ശ്വാസത്തിനായി
പിടയുന്ന മനസ്സ് .
മുറുകുന്ന അഴിയാക്കുരുക്കുകള്‍ .
അന്ധകാരം എന്നെ പൊതിയുന്നു
ഉലയുന്നൊരു ചെറു നാളമായി മോഹം
തേടുന്നതൊക്കെയും മരീചികകള്‍ മാത്രം.
കൈകോര്‍ക്കുന്ന സൗഹൃദങ്ങള്‍
അകലെയെവിടെയോ മറഞ്ഞു
തളരുന്ന ശരീരത്തില്‍ ദ്രവിക്കുന്ന മനസ്സ്
എത്തിപെടനാകാത്ത തുരുത്തുകളില്‍
എവിടെയോ ലക്‌ഷ്യം മറഞ്ഞിരിക്കുന്നു
പൊരുതുവാന്‍ കഴിയാതെ
കീഴടങ്ങാന്‍ മാത്രമായി
ഒരു ശത്രുവിനെ ഞാന്‍ തിരയുന്നു.

1 comment:

  1. ആത്മവിശ്വാസമില്ലായ്മയെ ഒരു അലങ്കാരമായി കൊണ്ട് നടക്കാനാണോ ആഗ്രഹം?
    സംശയങ്ങള്‍, അതും തന്റെ കഴിവിനെ പറ്റിയുള്ളത്, നീരാളികളെപ്പോലെയാണ്...വിടാതെ വരിഞ്ഞുമുറുക്കി ആഴങ്ങളിലേക്ക് കൊണ്ട് പോകും....
    അത് തന്നെ ആണ് ലക്ഷ്യത്തിലേക്ക് എത്തിപ്പെടാനാവില്ല എന്ന് തോന്നിപ്പിക്കുന്നതും...
    "പൊരുതുവാന്‍ കഴിയാതെ
    കീഴടങ്ങാന്‍ മാത്രമായി
    ഒരു ശത്രുവിനെ ഞാന്‍ തിരയുന്നു.." ഈ പ്രയോഗം എനിക്ക് 'ക്ഷ' പിടിച്ചിരിക്കുന്നു....
    (കപട) ഗൌരവത്തിന്റെ മുട്ടതോടിനുള്ളില്‍ ഇരിക്കാതെ വിശാലമായ ലോകത്തിലേക്ക്‌ നെഞ്ഞും വിരിച്ചിറങ്ങി വരൂ.....

    ReplyDelete