Monday, December 14, 2009

നഷ്ടം

മനസിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു മയില്‍‌പ്പീലി ഒളിച്ചുവച്ചു....
പണ്ടല്ല,ഇന്നും ഞാനെന്റെ മനസിന്റെ താളുകള്‍ക്കിടയില്‍ ഒരു മയില്‍‌പ്പീലി സൂക്ഷിച്ചു-ആരെയും അറിയിക്കാതെ,ആരും കാണാതെ ഞാനെന്റെ പ്രിയപ്പെട്ട നിധി ഒളിപ്പിച്ചു. മഴവില്‍ വര്‍ണങ്ങളില്‍ ഞാന്‍ എന്നെ മറന്നു ,സ്വപ്‌നങ്ങള്‍ നെയ്തു ,എല്ലാം മറന്നു സങ്കല്‍പ്പ ലോകങ്ങളില്‍ പറന്നു നടന്നു. അഹങ്കരിക്കയായിരുന്നു ഞാന്‍. എന്റെ മയില്‍പ്പീലിയുടെ മാരിവില്‍ വര്‍ണത്തില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു.
ഒരു നാള്‍ മയില്‍പ്പീലിയെ തേടി ഒരു കാറ്റ് വന്നു. ആഞ്ഞു വീശിയ കാറ്റില്‍ താളുകള്‍ ഉലഞ്ഞു. നിറം മങ്ങിയ സ്വപ്നങ്ങളും ചിതറിയ സങ്കല്പങ്ങളും ഉലഞ്ഞ താളുകളില്‍ ബാക്കിയാക്കി മയില്‍‌പ്പീലി കാറ്റിനൊപ്പം പറന്നകന്നു.
......ഓര്‍മകള്‍ക്കെന്തു സുഗന്ധം, എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം.....

Wednesday, December 9, 2009

ഭ്രാന്ത്‌

ഒരിടവേള -എന്നെ കണ്ടെത്താന്‍ ഒന്നു ശ്രമിക്കട്ടെ -എന്താണ് ഞാന്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത കുറെ വിഹ്വലതകള്‍, അടുക്കും ചിട്ടയുമില്ലാത്ത ചിന്തകള്‍, ഹൃദയത്തെ മദിക്കുന്ന വേദനകള്‍,ആഗ്രഹങ്ങള്‍ തമ്മിലുള്ള സംഘട്ടനം, ബന്ധനങ്ങളെ തകര്‍ക്കാന്‍ വെമ്പുന്ന മനസ് -ഇതെല്ലാമാണ് ഞാന്‍. ജീവിതം ലക്ഷ്യബോധമില്ലാതെ മുന്നേറുന്നു . നഷ്ടപെടലിന്റെയും നേട്ടങ്ങളുടെയും നടുവിലൊരു സമസ്യയായി സന്തോഷം. സൌഹൃദങ്ങളില്‍ ഞാന്‍ എങ്ങനെയാണു നീതി പാലിക്കേണ്ടത് - എന്റെ പ്രണയം നഷ്ട്ടപ്പെടു ത്തിയോ അതോ സുഹൃത്തിനെ നഷ്ട്ടപ്പെടുത്തിയോ - തീരുമാനമെടുക്കുക എത്ര ദുഷ്ക്കരം.
മുഖം മൂടികളില്‍ നഷ്ട്ടപ്പെടുന്ന സ്വത്വം എങ്ങനെ വീണ്ടെടുക്കാന്‍ കഴിയും . എങ്ങെനെവീണ്ടും എന്നെ എനിക്ക് വീണ്ടെടുക്കാന്‍ ആകും . ആരാണ് ഞാന്‍ അല്ലെങ്കില്‍ എന്തിനാണു ഞാന്‍. ഉത്തരം കിട്ടാത്ത എത്രെയെത്ര ചോദ്യങ്ങള്‍ .

Tuesday, November 24, 2009

അനുഭവങ്ങള്‍ പാളിച്ചകള്‍

നഗരമധ്യത്തിലെ ഒരു കൊച്ചു കലാലയത്തിലാണ് ഞാന്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത് .വളരെ കുറച്ചുകോഴ്സുകള്‍ വളരെ കുറച്ചു വിദ്യാര്‍ഥികള്‍ അതായിരുന്നു ആ കോളേജിന്റെ പ്രതേകത ഒരിക്കല്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ സമയം . അത്യാവശ്യം ബഹളത്തിനൊക്കെ കൂടുന്നത് കൊണ്ട് ടിക്കെറ്റ് വില്പനക്ക് എന്നേംഏല്പിച്ചു . അങ്ങനെ ടിക്കറ്റ് കുറ്റിയുമായി ഞങ്ങള്‍ പെണ്‍കുട്ടികളുടെ ഒരു ചെറു സംഗം നാല്ലഞ്ചു ചേട്ടന്മാരെയും കൂട്ടി
ഒരു പെണ്‍കോളെജിലേക്ക് യാത്രയായി ചേട്ടന്മാര്‍ നല്ല ത്രില്ലില്‍ ആയിരുന്നു.കോളേജിലെത്തി അവിടത്തെ പ്രിന്‍സിപ്പല്‍ കിറ്റി ലോപ്പോസിനെ കണ്ടു കോളേജ് കാമ്പസില്‍ കടക്കാന്‍ അനുവാദം വാങ്ങി ടിക്കറ്റ് വില്പനയും ചേട്ടന്മാരുടെ പഞ്ചാരയടിയും കഴിഞ്ഞു തിരികെ പോരാന്‍ നേരമായി അപ്പോള്‍ ഒരു ചേട്ടന് പ്രിന്‍സിപ്പലിനോട്‌ നന്ദി പറയാന്‍ മോഹം.ആ ചേട്ടനെ തന്നെ ആ ചുമതല ഏല്‍പ്പിച്ചു . അദ്ദേഹം അത് നിര്‍വഹിച്ചതിങ്ങനെ "ഞങ്ങളുടെ കിറ്റി കള്‍ വിറ്റുതീര്‍ക്കാന്‍ സഹായിച്ച ശ്രീമതി കുറ്റി ലോപ്പസിനു നന്ദി " ശേഷം ചിന്ത്യം
.

വെറുതെ ചില വര്‍ത്തമാനങ്ങള്‍


പലരുടെ വിചാരങ്ങള്‍ ,കാഴ്ചപാടുകള്‍, അനുഭവങ്ങള്‍ അങ്ങനെ എന്തെല്ലാം .

അവയിലൊന്നായി കൂടാന്‍ മോഹം .അങ്ങനെ ഞാനും ഇവിടെയെത്തി .

ഒരു മധ്യവേനല്‍ അവധിക്കാലത്ത്‌ ഞങ്ങള്‍ കുട്ടികള്‍ ഒത്തുകൂടി ഒരു ദിവസം . വയലുകള്‍ക്ക് നടുവിലൂടെ ഒരു യാത്ര . അതായിരുന്നു അന്നത്തെ പരിപാടി . പരിചയമില്ലാത്ത വഴികളാണെന്നു ഓര്‍ക്കണം . പക്ഷെ ഞങ്ങളിലൊരു ബുദ്ധിമതി അതിനൊരു പരിഹാരം കണ്ടുപിടിച്ചു. നേരെക്കാണുന്ന വഴിയിലൂടെ, ഇടവഴികളിലെക്കൊന്നും കടക്കാതെ , പോകുക.അങ്ങനെ യാത്ര തുടങ്ങി . എങ്ങോട്ടും തിരിയാതെ നേരെ നടന്നു. മുന്നില്‍ വയല്‍ വരമ്പുകള്‍ മാത്രം. സുന്ദരമായ വെയില്‍ കൂട്ടിനും. എങ്ങും ആരെയും കാണാനില്ല. കുറെ നേരം കഴിഞ്ഞു . കൂട്ടത്തില്‍ ആരോ ഒന്നു തിരിഞ്ഞു നോക്കി . എന്തൊരല്‍ഭുതം വന്ന വഴി കാണാനില്ല, അല്ല, എല്ലാ വഴികളും ഒരുപോലെ .എങ്ങനെ തിരിച്ചു പോകും എന്ന് യാതൊരു ഐഡിയയും കിട്ടുന്നില്ല. പിന്നെ രണ്ടും കല്പിച്ചു തിരികെ നടന്നു.എങ്ങോട്ടെന്നറിയാതെ തന്നെ.